ന്യൂദല്‍ഹി- ബംഗ്ലദേശില്‍ നിന്നുള്ള യാത്രാ വിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്ക് നിരങ്ങിനീങ്ങി അവിടെവെച്ച് തീപിടിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേപ്പാള്‍ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു. വിമാനത്തില്‍ 71 യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ വക്താവ് നാരായണ്‍ പ്രസാദ് ദുവാദി അറിയിച്ചു.
ബംഗ്ലദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്ബംഗ്ല എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.