മുംബൈ- മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരായ കേസ് തള്ളണമെന്ന ഹരജിയില്‍ ബോംബെ ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റിന്റെ മറുപടി തേടി. മാലിക്ക് നല്‍കിയ ഹരജിയിന്മേല്‍ സത്യവാങ്മൂലം നല്‍കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് ആവശ്യപ്പെട്ടത്.
അധികാര ദുര്‍വിനിയോഗം മാത്രമാണ് മാലിക്കിനെതിരായ കേസെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചു. അധോലോക കുറ്റവാളി ദാവൂദിന്റെ സംഘവും മാലിക്കും ഭൂവുടമുകളും സാമ്പത്തിക ഇടപാട് നടത്തിയെന്ന കേസില്‍ ഹസീന പാര്‍ക്കര്‍, സലിം പട്ടേല്‍ എന്നിവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും കോടതി ഉടന്‍ ഇടപെട്ടില്ലെങ്കില്‍ പൗരനെന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ 25 വര്‍ഷമായി പൊതുജീവിതം നയിക്കുന്ന നവാബ് മാലിക്കിനെതിരെ തെറ്റിദ്ധാരണകള്‍ പരത്താന്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍ച്ച് മൂന്നിന് അവസാനിക്കുന്ന റിമാന്‍ഡ് വീണ്ടും നീട്ടിയാല്‍ ഹൈക്കോടതി മുമ്പാകെയുള്ള ഹരജി കാലഹരണപ്പെട്ടുവെന്ന് ഇ.ഡി വാദിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ നവാബ് മാലിക്കിന് ആശ്വാസമാകുന്ന ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ച കോടതി കേസ് മാര്‍ച്ച് ഏഴിലേക്ക് നീട്ിട.