കൊച്ചി-അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തനിക്കു ഭീഷണിയുണ്ടെന്നും സര്‍ക്കാരില്‍നിന്നു പരിരക്ഷ ലഭിക്കുന്നില്ലെന്നും സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അദ്ദേഹം നല്‍കിയ ഉപഹരജിയിലാണ് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫിസിന് അയച്ച നിവേദനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്നും അല്ലാത്തപക്ഷം സിവില്‍ സര്‍വീസില്‍നിന്നു സ്വയംവിരമിക്കാന്‍ നിര്‍ബന്ധിതനാകുമെന്നും കാണിച്ചാണ് ഉപഹരജി.