Sorry, you need to enable JavaScript to visit this website.

ബംഗാള്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് മിന്നും ജയം

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ 108 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ജയം. 108 ല്‍ 102 നഗരസഭകളും മമതയുടെ തൃണമൂല്‍ തൂത്തുവാരി. 31 നഗരസഭകളില്‍ പ്രതിപക്ഷമില്ലാതെയാണ് തൃണമൂലിന്റെ ജയം.

നാദിയ ജില്ലയിലെ തഹ്റാപുര്‍ നഗരസഭയില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് ഒരു നഗരസഭയില്‍പോലും ഭരണം നേടാനായില്ല. കോണ്‍ഗ്രസിനും ഒരു നഗരസഭയിലും ജയിക്കാനായില്ല. അതേസമയം മൂന്നു മാസം മുമ്പ് മാത്രം പിറവിയെടുത്ത ഹമ്രോ പാര്‍ട്ടി ഡാര്‍ജലിംഗ് മുനിസിപ്പാലിറ്റി ഭരണം പിടിച്ചത് ശ്രദ്ധേയമായി.

തന്റെ പാര്‍ട്ടിക്ക് തിളക്കമാര്‍ന്ന ജയം നല്‍കിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ജനങ്ങളോട് നന്ദി അറിയിച്ചു.

നാല് നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. സുവേന്ദു അധികാരിയുടെ തട്ടകമായ കിഴക്കന്‍ മിഡ്നാപുര്‍ ജില്ലയിലെ കോണ്ടായി നഗരസഭയില്‍ അധികാരം നിലനിര്‍ത്താനായത് തൃണമൂലിന് ഇരട്ടിമധുരമായി.

 

Latest News