കോഴിക്കോട്- എം.എസ്.എഫില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാന പ്രസിഡന്റ്്, സംസ്ഥാന കമ്മിറ്റിയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തത് വിവാദമായി്.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപിന് മുന്നോടിയായി കീഴ്ഘടകങ്ങളെ നോക്കുകുത്തിയാക്കി
തതനിക്ക് ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമമാണ് പി.കെ നവാസ് നടത്തുന്നതെന്നാണ് ആരോപണം.
ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരെയും ഏറ്റവും സീനിയറായ അംഗങ്ങളെയുമാണ് സാധാരണ സംസ്ഥാന കമ്മിറ്റിയംഗങ്ങളായി തെരെഞ്ഞെടുക്കാറുള്ളത്. എന്നാല്‍ സ്വന്തം മണ്ഡലം പ്രസിഡന്റുള്‍പ്പെടെ പഞ്ചായത്ത് - മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ഗ്രൂപ്പ് താല്‍പ്പര്യം മാത്രം മാനദണ്ഡമാക്കി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തതെന്നാണ് ആക്ഷേപം.
മുതിര്‍ന്ന ജില്ലാ ഭാരവാഹികളെയടക്കം മാറ്റിനിര്‍ത്തിയാണ് നടപടി. ഇതിനെതിരെ പ്രതികരിക്കുന്നവരോട് സാദിഖലി തങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പറഞ്ഞു വായടപ്പിക്കുകയാണത്രെ.