മുംബൈ- നഗ്‌നപാദരായി ആറു ദിവസം കിലോമീറ്ററുകളോളം താണ്ടി തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മുംബൈ ആസാദ് മൈതാനത്തത് ഒരുമിച്ച് കൂടിയ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന അരലക്ഷത്തോളം വരുന്ന കര്‍ഷകരും ആദിവാസികളും സമരം ചെയ്യുന്നത് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ്.
-വലിയ ബാധ്യതയായിത്തീര്‍ന്ന കാര്‍ഷിക വായ്പകള്‍ നിരുപാധികം എഴുതിത്തള്ളുക എന്നതാണ് പ്രധാന ആവശ്യം. ഇവയിലേറെയും ചെറു സംഖ്യകളുടെ വായ്പകളാണ്.
-കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പു വരുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുക.
-കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുക
-കര്‍ഷകരെ സമരത്തിലേക്ക് നയിക്കാനുണ്ടായ പ്രധാന കാരണം പ്രതികൂല കാലാവസ്ഥ മൂലം വന്‍തോതിലുണ്ടായ വിളനാശവും തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയുമാണ്.
-സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ എഴുതിത്തള്ളല്‍ പദ്ധതി താഴെകിടയിലുള്ള കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നില്ലെന്നാണ് ആരോപണം. ഇതു കര്യക്ഷമമായി നടപ്പിലാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. 34000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
- ഒരു ലക്ഷം, രണ്ടു ലക്ഷം എന്നീ തുകകളുടെ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹതര്യ ചെയ്ത കര്‍ഷകരുടെ മക്കളും കുടുംബാംഗങ്ങളും സമരമുഖത്ത് സജീവമായി ഉണ്ട്. വായ്പ എഴുതിത്തള്ളാനുള്ള അപേക്ഷ നല്‍കിയെങ്കിലും വലിയൊരു ശതമാനത്തിന്റെ അപേക്ഷയും അധികൃതര്‍ നിരസിക്കുകയാണ് ഉണ്ടായത്.
-ആദിവാസി ജനസംഖ്യ ഏറെയുള്ള നാസിക്, താനെ, പാല്‍ഗഡ് എന്നീ താലൂക്കുകളില്‍നിന്നുള്ള ആദിവാസി കര്‍ഷകരാണ് സമര രംഗത്തുള്ളവരിയല്‍ ഭൂരിഭാഗവും.
-വനാവകാശ നിയമം കാര്യക്ഷമമാക്കണമെന്നും വനങ്ങളിലുള്ള തങ്ങളുടെ അവകാശത്തെ മാനിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
-വര്‍ഷങ്ങളോളം കൃഷി ചെയത ഭൂമി സ്വന്തം പേരിലേക്ക് മാറ്റിത്തരണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
-ജലസേചനത്തിന് കിണര്‍ കുഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ മണ്‍സൂണ്‍ മഴയെ മാത്രം ആശ്രയിക്കുന്ന നിരവധി പാവപ്പെട്ട കര്‍ഷകരുടെ ആവശ്യം വനഭൂമിയിലുള്ള അവകാശം പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഈ ഭൂമി ലഭിച്ചാല്‍ ബാങ്കില്‍നിന്ന് വായ്പ എടുത്ത് ജലസേചനം മെച്ചപ്പെടുത്തി കൃഷി പുഷ്ടിപ്പെടുത്താമെന്ന് ഇവര്‍ പറയുന്നു.
-ഇവരില്‍ പലരും ഇപ്പോള്‍ തുച്ഛമായ 50, 100 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്താണ് കുടുംബത്തെ പോറ്റുന്നത്്.