ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്ത് ഉക്രൈനിലെ ഖാര്‍കീവ് വിടാനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ വിദ്യാര്‍ഥികള്‍ കുടുങ്ങി. തലക്കു മുകളില്‍ വെടിയൊച്ചയാണെന്നും സമീപത്തൊന്നും ബങ്കറുകളില്ലെന്നും ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി അയച്ച അടിയന്തര സന്ദേശത്തില്‍ പറയുന്നു.
റഷ്യ ആക്രമണം ശക്തമാക്കിയ ഉക്രൈനിലെ രണ്ടാമത്തെ പട്ടണമായ ഖാര്‍കീവില്‍നിന്ന് ഉടന്‍ പുറത്തുകടക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.
റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ മുന്നിലുണ്ടെങ്കിലും അതില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറയുന്നു. ഉക്രേനിയക്കാര്‍ക്കുവേണ്ടി മാത്രമാണ് ഒന്നോ രണ്ടോ ഗെയിറ്റുകള്‍ തുറന്നിരിക്കുന്നത്- വിദ്യാര്‍ഥിയായ പരാഗണ്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയിരിക്കയാണന്നും വളരെയെറെ റിസ്‌ക് എടുത്താണ് റെയില്‍വേ സ്‌റ്റേഷനിലെത്തിയതെന്നും വിദ്യാര്‍ഥി പരഞ്ഞു.