ചന്ദൗലി- ആളുകളെ കൊല്ലാനും ഭീഷണിപ്പെടുത്താനുമാണ് യു.പിയില്‍ മുമ്പ് അനധികൃത ആയുധങ്ങള്‍ നിര്‍മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തെ സംരക്ഷിക്കാനുള്ള മിസൈലുകളും ഷെല്ലുകളുമാണ് നിര്‍മിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
യു.പിയില്‍ വരാനിരിക്കുന്ന പ്രതിരോധ വ്യവസായ ഇടനാഴിയെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം. മാര്‍ച്ച് ഏഴിന് ഏഴാം ഘട്ടത്തിലാണ് ചന്ദൗലിയില്‍ പോളിംഗ്.
ബി.ജെ.പി സര്‍ക്കാരാണ് സംസ്ഥാനത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചതമാണെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ജനങ്ങള്‍ ശ്രമിക്കുന്നതെന്നും എസ്.പിയും ബ.എസ്.പിയും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.