ന്യൂദല്‍ഹി- യുക്രൈന്‍ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ഗ്യാനഗൗഡര്‍ കൊല്ലപ്പെട്ടത് റഷ്യ അന്വേഷിക്കുമെന്ന് നിയുക്തി റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് അറിയിച്ചു. സംഭവത്തില്‍ നവീനിന്റെ കുടുംബത്തിനും ഇന്ത്യയോടും അനുശോചനം അറിയിക്കുന്നതായും സ്ഥാനപതി പറഞ്ഞു. ഖാര്‍കീവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ ഭക്ഷണം വാങ്ങാന്‍ ഒരു കടയ്ക്കു മുമ്പില്‍ വരി നില്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. നവീന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം പൂര്‍ണമായും വ്യക്തമല്ലെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഘ്‌ല പറഞ്ഞിരുന്നു.
സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാം റഷ്യ ചെയ്യുമെന്നും വിദ്യാര്‍ത്ഥിയുടെ ദൗര്‍ഭാഗ്യകരമായ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കി.