ലിവീവ്- യുക്രൈനിലെ വീന്നിറ്റ്‌സ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇവിടെ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ പഞ്ചാബ് ബർണാല സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ (22) ആണ് മരിച്ചത്. പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിന്നീറ്റ്‌സ്യയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച് ഫെബ്രുവരി രണ്ടിനാണ് ചന്ദന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അടിയന്തിര ശസ്ത്രകിയും നടത്തിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി ഏഴിന് പിതാവ് ഷിഷാന്‍ കുമാറും അമ്മാവന്‍ കൃഷ്ണ കുമാറും യുക്രൈനിലേക്ക് പോയിരുന്നു. ചന്ദന്‍ തിങ്കളാഴ്ചയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ചന്ദന്റെ മൃതദേഹം ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പിതാവ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഖാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു.