Sorry, you need to enable JavaScript to visit this website.

VIDEO കച്ചാ ബദാമിനു ശേഷം വൈറലായി പേരയ്ക്കാ ചാച്ചയുടെ പാട്ട്

ന്യൂദല്‍ഹി- സോഷ്യല്‍ മീഡിയയില്‍ വൈറലായ കച്ചാ ബദാം പാട്ടിനു പിന്നാലെ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിച്ച് ഒരു ചാച്ചയുടെ പേരയ്ക്കാ വില്‍പന പാട്ട്.

ഉന്തുവണ്ടിയില്‍ പേരയ്ക്ക വില്‍ക്കുന്ന ചാച്ചയുടെ പാട്ട് ഇങ്ങനെ.
യെഹ് ഹാരി ഹാരി, കച്ചി കച്ചി, പീലി പീലി, പാകി പാകി, മീഠി മീടി,ഗദ്ദാര്‍ ഗദ്ദാര്‍, താസ താസ്, നമക് ലഗാ കേ ഖാജ ഖാജ..

പേരയ്ക്ക വാങ്ങാന്‍ ആളുകളെ ആകര്‍ഷിക്കന്നതിന് വില്‍പനക്കാരന്‍ തുടര്‍ച്ചയായി പാടുന്ന പാട്ട് എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാല്ല. ആദ്യം യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട 27 സെക്കന്‍ഡ് വീഡിയോ പിന്നീട് ട്വിറ്റര്‍ ഉള്‍പ്പെടെ മറ്റു സോഷ്യല്‍ മീഡിയയിലും വൈറലായി.

പശ്ചിമ ബംഗാള്‍ സ്വദേശിയായ ഭൂബന്‍ ബഡ്യാകറുടെ കച്ചാ ബദാം പാട്ടിലെ വരികള്‍ വൈറലായതിനെ തുടര്‍ന്ന് സിനിമാ താരങ്ങളടക്കം അതിനു ചുവട് വെച്ചിരുന്നു.

പുതിയ പാട്ടിന്റെ വരികളും വീഡിയോയും പേരയ്ക്കവില്‍പനക്കാരനെ ദാദാജി (മുത്തശ്ശന്‍) എന്നു വിളിച്ചുകൊണ്ടാണ് ആളുകള്‍ പങ്കുവെക്കുന്നത്.
അധികം വൈകാതെ ഈ ചാച്ചയുടെ പാട്ടിനും ആളുകള്‍ ചുവടുവെച്ചു തുടങ്ങുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ചാച്ചയെ കച്ചാ ബദാം ഗായകനുമായി ആളുകള്‍ താരതമ്യം ചെയ്യുന്നുമുണ്ട്.

കച്ചാ ബദാം വൈറലായതിനെ തുടര്‍ന്ന് ഭൂബന്‍ ബഡ്യാകറിന് വലിയ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം പുതിയ കാര്‍ ഓടിക്കുന്നതിനിടെ മതിലില്‍ ഇടിച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും മുഖത്ത് പരിക്കേറ്റിരുന്ന ഭൂബന്റെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കിയിരിക്കയാണ്.

 

Latest News