ട്രെയിനില്‍നിന്ന് ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു

ഇടുക്കി-ഗുഡ്സ് ട്രെയിനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. രാജകുമാരി ഇടമറ്റം കൈമറ്റത്തില്‍ ജോസിന്റെ മകന്‍ അലിസ്റ്റര്‍(21) ആണ് മരിച്ചത്. കഴിഞ്ഞമാസം 16നാണ് അലിസ്റ്ററിന് ഷോക്കേറ്റത്. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തുക്കളോടൊപ്പം എത്തിയ അലിസ്റ്ററിന് ഗുഡ്സ് ട്രെയിനില്‍ കയറിയപ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ അലിസ്റ്ററിനെ പോലീസ് ആദ്യം എറണാകുളത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളല്‍ ഏറ്റിരുന്നു. ശാന്തമ്പാറ ഗവ. കോളജില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സാപ് കോഴ്സിന് ചേര്‍ന്നത് ഒരു മാസം മുന്‍പായിരുന്നു. അമ്മ: മോളി, സഹോദരന്‍: അലന്‍.

 

 

Latest News