ന്യൂദല്‍ഹി- ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം റൊമാനിയയിലെത്തി. മള്‍ഡോവ അതിര്‍ത്തി തുറന്നെന്ന് കേന്ദ്രമന്ത്രി. പുലര്‍ച്ചെ നാല് മണിയോടെ സൈനികത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങള്‍ ദല്‍ഹിയില്‍ തിരിച്ചെത്തും. പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ദല്‍ഹിയിലെത്തും. ഇതു വരെ 2500 ലധികം ഇന്ത്യക്കാര്‍ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. കര്‍ക്കിവില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള പദ്ധതി ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മള്‍ഡോവയുടെ അതിര്‍ത്തി തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ വഴി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.കാര്‍ഖീവിലും സുമിയിലുമായി 4000 പേരുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി. റഷ്യന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുെ്രെകനില്‍ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം മെഡിക്കല്‍ സര്‍വ്വകലാശാലയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം തിരിച്ചെത്തിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ ഇടപെടല്‍ തേടിയിരിക്കുകയാണ് ഉക്രൈന്‍. ചൈനയുടെ നയതന്ത്ര ബന്ധം യുദ്ധം അവസാനിപ്പിക്കാന്‍ ഉപയോഗിക്കണമെന്നാണ് ആവശ്യം. മറുവശത്ത് ് ഉക്രൈന്‍ നഗരങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ച് നല്‍കുകയാണ് റഷ്യ. മരിയോപോളില്‍ ഉള്ളവര്‍ നഗരം വിടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.