ന്യൂദല്‍ഹി- യുക്രൈന്‍ തലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസി അടച്ചതായി റിപോര്‍ട്ട്. അംബാസഡറും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും പടിഞ്ഞാറന്‍ യുക്രൈനിലേക്കു മാറുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതായി റിപോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ യുക്രൈനിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരോടും പടിഞ്ഞാറന്‍ യുക്രൈനിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കിഴക്കന്‍ യുക്രൈന്‍ വഴിയാണ് റഷ്യന്‍ സേനയുടെ അധിനിവേശം.
കീവില്‍ ഇനി ഇന്ത്യക്കാര്‍ ആരും ബാക്കിയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് എംബസി അടച്ചത്. കീവിലേക്ക് റഷ്യന്‍ സൈനികരുടെ കടന്നുകയറ്റം ശക്തമായിട്ടുണ്ട്. പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ ലിവീവില്‍ എംബസി താല്‍ക്കാലികമായി പ്രവര്‍ത്തിക്കും. ഇവിടെ ഓഫീസ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.