അബുദാബി- ദിര്‍ഹം-രൂപ വിനിമയ നിരക്കില്‍ പ്രവാസികള്‍ക്ക് നേട്ടം. ഒരു ദിര്‍ഹത്തിന് രാജ്യാന്തര വിപണിയില്‍ 20 രൂപ 62 പൈസ വരെ രേഖപ്പെടുത്തി.
എന്നാല്‍ മണി എക്‌സ്‌ചേഞ്ചുകള്‍ പരമാവധി 20 രൂപ 44 പൈസ മാത്രമേ നല്‍കിയുള്ളു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം രൂപയുടെ പെട്ടെന്നുള്ള ചാഞ്ചാട്ടത്തിന് കാരണമായി.