Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാട്ടുതീ; എട്ട് പേർ വെന്തുമരിച്ചു

അപകടത്തിൽപെട്ടവരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീർശെൽവം ആശുപത്രിയിലെത്തി സന്ദർശിക്കുന്നു.  

അപകടത്തിൽപെട്ടത് മീശപ്പുലിമല സന്ദർശിക്കാനെത്തിയ 37 പേരടങ്ങുന്ന തമിഴ്‌നാട് സംഘം 

ഇടുക്കി- മീശപ്പുലിമല സന്ദർശിക്കാനെത്തിയ സംഘം കാട്ടുതീയിൽപെട്ട് എട്ട് പേർ വെന്തുമരിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും കോളജ് വിദ്യാർഥികളുമടങ്ങിയ 36 അംഗ സംഘമാണ് കാട്ടുതീയിൽ അകപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റാണ് മരണമെന്ന് തേനി ഡിവൈ.എസ്.പി പറഞ്ഞു. പരിക്കേറ്റ പലരും കാട്ടിനകത്തുണ്ടെന്നും ഇവരുടെ നില അതീവഗുരുതരമാണെന്നുമാണ് സൂചന. കാട്ടുതീ പടർന്നുപിടിക്കുമ്പോൾ 37 പേരാണ് വനത്തിനകത്തുണ്ടായിരുന്നത്. ഇതിൽ 19 പേരെ രക്ഷിച്ചു. സാരമായി പൊള്ളലേറ്റ ഒൻപതു പേരെ ബോഡിനായ്ക്കന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളിൽനിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെൺകുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 13 പേരുമാണ് വനത്തിൽ അകപ്പെട്ടത്. മൂന്നാറിൽനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെയും താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറിനാണ് വിദ്യാർഥികൾ കാട്ടുതീയിൽ അകപ്പെട്ടതായി പുറംലോകം അറിയുന്നത്. 
ഉടൻ എസ്റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു. അതിനിടെ തീ പടർന്നപ്പോൾ പരിഭ്രാന്തരായ പെൺകുട്ടികൾ നാലുപാടും ചിതറിയോടുകയും ചെയ്തിരുന്നു. ഏഴുപേരെ നാട്ടുകാരും വനപാലകരും ചേർന്ന് കണ്ടെത്തി ബോഡിനായ്ക്കന്നൂർ സർക്കാർ ആശുപത്രിയിലും തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇവർക്ക് തീപ്പൊള്ളലേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് തേനിയിൽനിന്ന് അഗ്‌നിശമനസേനയുടെ നിരവധി യൂനിറ്റുകൾ കൊരങ്ങിണി വനമേഖലയിലേക്ക് കുതിച്ചെങ്കിലും വിദ്യാർഥികൾ അകപ്പെട്ട പ്രദേശത്തേക്ക് റോഡ് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായി. കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ നിർദേശ പ്രകാരം വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. എന്നാൽ പ്രദേശത്ത് ഇരുട്ട് ബാധിച്ചതിനാലും വനമേഖലയായതുകൊണ്ടും ഹെലികോപ്ടർ ഉപയോഗിച്ചുള്ള പരിശോധന തുടരാനായില്ല. തേനി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വനംവകുപ്പ്, പോലീസ്, അഗ്‌നിശമനസേന, റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്. 
ചെങ്കുത്തായ മലഞ്ചെരുവിൽ വൻ അഗ്‌നിനാളങ്ങൾക്കൊപ്പം ശക്തമായ കാറ്റുവീശുന്നതും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. എങ്കിലും ഇന്ന് സൂര്യോദയത്തിന് മുമ്പ് മുഴുവൻ വിദ്യാർഥികളെയും കണ്ടെത്തി ഹെലികോപ്ടറിൽ കോയമ്പത്തൂരിൽ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഉറപ്പുനൽകി. 
 

Latest News