ബുറൈദ-വീടിനകത്ത് വെച്ച് ഏഷ്യൻ വംശജനെ വെടിവെച്ച് കൊന്ന സൗദി പൗരൻ ആത്മഹത്യ ചെയ്തു. വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്ക് കൊണ്ട് വിദേശിക്ക് നേരെ പ്രയോഗിച്ചതിന് ശേഷം ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 8.30 നാണ് ബുറൈദയെ നടുക്കിയ ദാരുണ സംഭവം നടന്നതെന്ന് അൽഖസീം പ്രവിശ്യാ പോലീസ് മേധാവി മേജർ ബദർ അൽസുഹൈബാനി പറഞ്ഞു. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നയാളാണ് കൃത്യം നടത്തിയ 30 കാരൻ എന്നാണ് സൂചന. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണന്നും പോലീസ് വക്താവ് പറഞ്ഞു.