ന്യൂദല്‍ഹി- ഉക്രൈനില്‍നിന്നുള്ള ഇന്ത്യക്കാരുമായി പ്രത്യേക വിമാനം റുമേനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ടു.
ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സ്ലോവാക്യയിലേക്ക് യാത്രയായി. സ്ലോവാക്യ സര്‍ക്കാരിന്റെ സഹായം തേടുമെന്നും മൊത്തം രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യാത്ര പുറപ്പെടുന്നതിനുമുമ്പ് കിരണ്‍ റിജിജു പറഞ്ഞു.എല്ലാ ഇന്ത്യക്കാരേയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.