ഇംഫാല്‍- മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (യു) സ്വന്തം സഖ്യകക്ഷിയായ ബി.ജെ.പിക്കെതിരെ ശക്തമായി പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഒരു 'കിംഗ് മേക്കര്‍' ആയി ഉയര്‍ന്നുവരാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ആദ്യം 20 സീറ്റില്‍ മാത്രം മത്സരിക്കാന്‍ പദ്ധതിയിട്ടിരുന്ന പാര്‍ട്ടി 60 ല്‍ 38ലും മത്സരിച്ചു. മുന്‍ പോലീസ് ഓഫീസര്‍ തൗനോജം ബൃന്ദ ഉള്‍പ്പെടെ നിരവധി നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്തി. ജെഡിയു ജനറല്‍ സെക്രട്ടറിയും മണിപ്പൂര്‍ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള നേതാവുമായ അഹമ്മദ് ഖാനാണ് ഇവിടെ ചുക്കാന്‍ പിടിച്ചത്. ബി.ജെ.പിയിലും കോണ്‍ഗ്രസിലും ടിക്കറ്റ് നിഷേധിക്കപ്പെട്ടവരില്‍ പലരും ജെ.ഡി.യുവില്‍ അണിനിരന്ന് മത്സരിച്ചു.