തിരുവനന്തപുരം- സംസ്ഥാന സമിതിയില്‍ നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയതായി ജി. സുധാകരന്‍. സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം കത്തയച്ചത്.
75 വയസെന്ന പ്രായപരിധി കര്‍ശനമാക്കുന്നതിനിടെയാണ് ജി. സുധാകരന് ഇളവുകള്‍ ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിനിടെയാണ് തുടരാന്‍ താത്പര്യമില്ലെന്ന് കാട്ടി അദ്ദേഹം കത്ത് നല്‍കിയത്. അതേസമയം, ജി സുധാകരനെ മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.
അടുത്തിടെ പാര്‍ട്ടിക്ക് അകത്ത് തന്നെ അദ്ദേഹത്തിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്. സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്ന് അമ്പലപ്പുഴയിലെ പ്രതിനിധി വിമര്‍ശിച്ചിരുന്നു. അധികാര മോഹിയാണ് സുധാകരന്‍ എന്നാണ് മാവേലിക്കരയിലെ പ്രതിനിധി വിമര്‍ശനം ഉന്നയിച്ചത്.