ന്യുദല്‍ഹി- എയര്‍ ഇന്ത്യ സിഇഒ ആയി ടാറ്റ ഗ്രൂപ്പ് രണ്ടാഴ്ച മുമ്പ് നിയമിച്ച തുര്‍ക്കിക്കാരന്‍ ഇല്‍കെല്‍ ഐജു ജോലി ഉപേക്ഷിച്ചു. പദവി ഏറ്റെടുക്കാന്‍ ഐജു വിസമ്മതിച്ചതായി ടാറ്റ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഫെബ്രുവരി 14നാണ് ടാറ്റ സണ്‍സ് ഐജുവിനെ എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി നിയമിച്ചത്. ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുന്‍ മേധാവിയാണ് ഐജു. പുതിയ നിയമനത്തിനെതിരെ ഇന്ത്യയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐജുവിന്റെ പിന്മാറ്റം. ഇതു സംബന്ധിച്ച് ഐജു പ്രതികരിച്ചിട്ടില്ല.
തുര്‍ക്കിയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി ഇല്‍കെര്‍ ഐജുവിന്റെ നിയമനം തടയാന്‍ ആര്‍എസ്എസ് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ നിയമനം ഇന്ത്യാ-തുര്‍ക്കി ബന്ധത്തെ ബാധിക്കുമെന്നും ആക്ഷേപമുണ്ടായി.