ലണ്ടൻ- ഉക്രൈന് കൂടുതൽ ആയുധങ്ങൾ നൽകണം എന്നാവശ്യപ്പെട്ട് ബ്രിട്ടൻ വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അമേരിക്ക, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതാക്കളോട് ബോറിസ് ജോൺസൺ ഇക്കാര്യം ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും മറ്റ് ലോക നേതാക്കളുമായും പ്രതിനിധികളുമായും ജോൺസൺ ഫോണിൽ സംസാരിച്ചു. പ്രതിരോധ ആയുധങ്ങൾ നൽകുന്നതുൾപ്പെടെ ഉക്രേനിയൻ സർക്കാരിന് രാജ്യങ്ങൾ പിന്തുണ തുടരേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. റഷ്യയുടെ അധിനിവേശത്തോടുള്ള പ്രതികരണമായി ഈയടുത്ത ദിവസങ്ങളിൽ രാജ്യങ്ങൾ സ്വീകരിച്ച നടപടികളെയും ബോറിസ് ജോൺസൺ പ്രശംസിച്ചു. അതേസമയം, ഉക്രൈന് മാരകായുധങ്ങൾ വിതരണം ചെയ്യുന്ന രാജ്യങ്ങൾ അതിന്റെ ഉത്തരവാദിത്വം ഏൽക്കേണ്ടി വരുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം പറഞ്ഞത്. റഷ്യയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ സ്വീകരിച്ച നടപടികളിൽ കർശനമായി പ്രതികരിക്കുമെന്നും വിദേശമന്ത്രാലയം മുന്നറിയിപ്പ് നൽകി.