മോസ്‌കോ- ഉക്രൈന് മാരകായുധങ്ങൾ വിതരണം ചെയ്യുന്ന രാജ്യങ്ങൾ അതിന്റെ ഉത്തരവാദിത്വം ഏൽക്കേണ്ടി വരുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം പറഞ്ഞത്. റഷ്യക്കെതിരെ യൂറോപ്യൻ യൂണിയൻ സ്വീകരിച്ച നടപടികളിൽ കർശനമായി പ്രതികരിക്കുമെന്നും വിദേശമന്ത്രാലയം മുന്നറിയിപ്പ് നൽകി.