ജറൂസലേം- ഇസ്രയേൽ പൗരൻ ഉക്രൈനിൽ കൊല്ലപ്പെട്ടു. മൊൾഡോവയിലേക്ക് വാഹനം ഓടിക്കുന്നതിനിടെയാണ് സംഭവം. വെടിയേറ്റാണ് കൊല്ലപ്പെട്ടത്. അതേസമയം ആരാണ് കൊന്നത് എന്ന കാര്യം വ്യക്തമായിട്ടില്ല. നാലായിരത്തോളം ഇസ്രയേൽ പൗരൻമാർ ഇതോടകം ഉക്രൈൻ വിട്ടു. 180,000 ഇസ്രയേലികളാണ് നിലവിൽ ഉക്രൈനിലുള്ളത്.