കുമളി- തമിഴ്നാട് അതിർത്തിയിൽ കൊരങ്ങിണിയിൽ വനത്തിൽ വൻ കാട്ടുതീ ആളിപ്പടർന്നു. കൊളുക്കുമല ട്രക്കിങ്ങിനു പോയ 20ഓളം കോളേജ് വിദ്യാർത്ഥികളടങ്ങുന്ന സംഘം കാട്ടിനുള്ളിൽ അകപ്പെട്ടു. ഇവരിൽ ഒരാൾ വെന്തുമരിച്ചതായി റിപ്പോർട്ടുണ്ട്. ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് കാട്ടിൽ അകപ്പെട്ടത്. രക്ഷാ പ്രവർത്തനത്തിനായി ഇന്ത്യൻ വ്യോമ സേന രംഗത്തിറങ്ങിയിട്ടുണ്ട്. തമിഴനാട് വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും കാട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ്.