മോസ്‌കോ- റഷ്യന്‍ വിമാനങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ബ്രിട്ടനും ജര്‍മനിയും അടക്കം 36 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങല്‍ക്ക് റഷ്യയും വിലക്കേര്‍പ്പെടുത്തി. റഷ്യയുടെ വിമാനങ്ങള്‍ക്കും റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും യാത്രക്കാരുമായി സഞ്ചരിക്കാനുള്ള അനുമതി യൂറോപ്യന്‍ രാജ്യങ്ങള്‍ തടഞ്ഞതിനുള്ള മറുപടി ആയാണ് ഈ നടപടിയെന്ന് റഷ്യയുടെ വ്യോമ ഗതാഗത ഏജന്‍സ് അറിയിച്ചു. ഭൂരിപക്ഷം യുറോപ്യന്‍ രാജ്യങ്ങളും കാനഡയും റഷ്യന്‍ വിമാനങ്ങള്‍ക്ക് ആകാശ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമെ റഷ്യയുടെ ആകാശത്തേക്ക് പ്രവേശിക്കാന്‍ കഴിയൂവെന്നും റഷ്യ വ്യക്തമാക്കി. ആകാശ വിലക്ക് വന്നതോടെ വിമാനങ്ങള്‍ക്ക് വഴിമാറി പറക്കുകയോ അധികമായി ഏറെ ദൂരം പറക്കുകയോ വേണ്ടി വരും.