ന്യൂദല്‍ഹി- ദല്‍ഹി കലാപത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹരജികളില്‍ ദല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു.
ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടവരെ കേസിലെ കക്ഷികളായി ഉള്‍പെടുത്താതെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുമോയെന്ന് ഹരജിക്കാരോട് കോടതി നേരത്തെ ചോദിച്ചിരുന്നു. തുടര്‍ന്ന് ഹരജിക്കാരായ ലോയേഴ്‌സ് വോയ്‌സ്, ഷെയ്ഖ് മുജ്തബ ഫാറൂഖ് എന്നിവര്‍ 24 പേരെ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അപേക്ഷകള്‍ നല്‍കി. തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചത്.