ഇംഫാല്‍-മണപ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുമ്പായി കോണ്‍ഗ്രസ് സ്ഥാര്‍ഥിയെ പാര്‍ട്ടി പുറത്താക്കി. വംഗോളി നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന മുന്‍ എം.എല്‍.എ സലാം ജോയിയെ ആണ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ടി. മംഗിബാബു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. ത്രികോണ മത്സരം നടക്കുന്ന വംഗോളിയില്‍ ഒയിനാം ലുഖോയി (ബി.ജെ.പി), ഖുറൈജാം ലോകെന്‍ (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
ബി.ജെ.പി സ്ഥാനാര്‍ഥി ലുഖോയിയെ പിന്തുണക്കുമെന്ന സലാം ജോയ് പറയുന്ന വീഡിയോ വൈറലായിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ വംഗോളി മറ്റു മണ്ഡലങ്ങളേക്കാള്‍ വേഗത്തില്‍ വികസനം കൈവരിക്കുമെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പറഞ്ഞിരുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി ലുഖോയിക്ക് സമീപം നില്‍ക്കുന്ന ദൃശ്യം കൂടി പുറത്തുവന്നതോടെയാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.