Sorry, you need to enable JavaScript to visit this website.

ഒരു നഗരം കൂടി പിടിച്ചെടുത്ത് റഷ്യ, കീവിലും ഖാര്‍കീവിലും ചെറുത്തുനില്‍പ് ശക്തം

കീവ്-  കീവിലും ഖാര്‍ക്കീവിലും ഉക്രൈന്‍ ചെറുത്തുനില്‍പ്പ് ശക്തമാക്കുന്നതിനിടെ തെക്കന്‍ ഉക്രൈനിലെ തുറമുഖ നഗരമായ ബെര്‍ഡ്യാന്‍സ്‌ക് റഷ്യന്‍ സേന പിടിച്ചെടുത്തു. ഏതാണ്ട് ഒരു ലക്ഷം പേരാണ് കരിങ്കടല്‍തീരത്തെ ഈ നഗരത്തില്‍ അധിവസിക്കുന്നത്.

ബെര്‍ഡ്യാന്‍സ്‌ക് മേയര്‍ അലെക്സാണ്ടര്‍ സ്വിഡ്ലോയാണ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം 3:50 ഓടെയാണ് റഷ്യന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചത്. വൈകാതെ തന്നെ അവര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തയായി റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു.
തെക്കന്‍ ഉക്രൈനിലെ ഖേര്‍സണ്‍, ഹെനിഷെക്ക് എന്നിവയുടെ നിയന്ത്രണവും ഖേര്‍സണിലെ ഒരു വിമാനത്താവളത്തിന്റെ നിയന്ത്രണവും ഇപ്പോള്‍ റഷ്യന്‍ സൈന്യത്തിന്റെ കൈവശമാണ്.

 

Latest News