കീവ്- നഗരത്തിലെ ഒരു ബങ്കറില്‍ ഒളിച്ചിരിക്കുകയും യുദ്ധഭീഷണി നേരിടുകയും ചെയ്ത ഹരിയാനയില്‍ നിന്നുള്ള 17 വയസ്സുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ഥി, രാജ്യത്തിന്റെ സൈന്യത്തില്‍ ചേര്‍ന്ന തന്റെ ഫ്‌ളാറ്റുടമയുടെ കുടുംബത്തെ സഹായിക്കാന്‍ ഉക്രൈന്‍ വിടണ്ടന്ന് തീരുമാനിച്ചു.
നേഹ എന്ന പതിനേഴുകാരി ആദ്യമായി ഈ കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിലെത്തിയപ്പോള്‍, ഒരു ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയാതെ വന്നതോടെ തലസ്ഥാനമായ കീവിലെ ഒരു കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറുടെ വീട്ടില്‍ ഒരു സ്ഥലം വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. അവളുടെ അമ്മ ചാര്‍ഖി ദാദ്രി ജില്ലയിലെ സ്‌കൂള്‍ അധ്യാപികയാണ്, ഇന്ത്യന്‍ ആര്‍മിയിലായിരുന്ന അവളുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.
'നേഹ അവിടെ സുഖമായിരിക്കുന്നു. നേരത്തെ അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇപ്പോള്‍, അവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ഉപകരണങ്ങളുണ്ട്. അവര്‍ ഇപ്പോള്‍ കീവിലെ ഒരു ബങ്കറിലാണ്. അവര്‍ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുന്നു. അവിടെയുള്ള സാധാരണക്കാര്‍ ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ല. -നേഹയുടെ കുടുംബ സുഹൃത്തായ സവിത ജാഖര്‍ പറഞ്ഞു.
തനിക്ക് താമസസ്ഥലം തന്ന വീട്ടുടമയുടെ കുടുംബത്തെ ഈ ആപത്ഘട്ടത്തില്‍ സഹായിക്കാന്‍ ആരുമില്ലാത്തതിനാല്‍ സാഹസികമെങ്കിലും ഉക്രൈനില്‍തന്നെ തുടരാനാണ് നേഹയുടെ തീരുമാനം.