വിജയവാഡ- യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ രണ്ട് ഫാര്‍മസി വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവ് രക്തം വാര്‍ന്ന് മരിച്ചു. സ്വകാര്യ ലോഡ്ജ് മുറിയില്‍ ആവശ്യമായ മെഡിക്കല്‍ സജ്ജീകരണങ്ങളോ യോഗ്യതയുള്ള ഡോക്ടറുടെ മേല്‍നോട്ടമോ ഇല്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. നെല്ലൂര്‍ ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ നെല്ലൂരിലെ സ്വകാര്യ കോളജില്‍ ഫാര്‍മസി ബിരുദധാരികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ശസ്ത്രക്രിയക്കിടെ അമിത രക്തസ്രാവം ഉണ്ടായത് തല്‍ക്ഷണ മരണത്തിലേക്ക് നയിക്കുകയായിരുന്നു. കൂടാതെ, ശസ്ത്രക്രിയ നടത്തിയ മുറി വൃത്തിഹീനമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ശസ്ത്രക്രിയാ വൈദഗ്ധ്യമുണ്ടായിരുന്നില്ല. അവരുടെ ഏക വഴികാട്ടി യൂട്യൂബ് ആയിരുന്നു. പ്രകാശം ജില്ലയിലെ ശ്രീകാന്ത് (28) ആണ് മരിച്ചത്.