Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍നിന്നു മൂന്നാറിലേക്ക് കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര ആരംഭിച്ചു

കണ്ണൂര്‍- കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കണ്ണ നിന്നു മൂന്നാറിലേക്ക് ഉല്ലാസ യാത്ര ആരംഭിച്ചു.  ഞായറാഴ്ച രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

മലബാര്‍ മേഖലയില്‍ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവില്‍ ഉല്ലാസ യാത്ര സാധ്യമാക്കുകയാണ് ഇതിലൂടെ കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്.
മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷന്‍, കുണ്ടള തടാകം, ഇക്കോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഫ്ളവര്‍ ഗാര്‍ഡന്‍ എന്നിവയാണ് യാത്രയിലൂടെ കാണാനാവുക. കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര ആരംഭിച്ചത് .
മൂന്നാറില്‍ എ.സി സ്ലീപ്പര്‍ ബസില്‍ താമസവും കാഴ്ചകള്‍ കാണുന്നതും ഉള്‍പ്പെടെ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണ ചെലവും എന്‍ട്രി ഫീസും യാത്രക്കാര്‍ വഹിക്കണം. ഇത് ഉപയോഗപ്പെടുത്തിയാല്‍ ചെറുസംഘമായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ മൂന്നാര്‍ കണ്ട് മടങ്ങാം. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ 9496131288, 8089463675 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മറ്റു സമയങ്ങളില്‍ വാട്ട്സാപ്പ് വഴിയും ബുക്ക് ചെയ്യാം. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് എല്ലാ ഞായറാഴ്ചകളിലും രാവിലെ 8 മണിക്ക് ആരംഭിക്കുന്ന യാത്ര ചൊവ്വാഴ്ച രാത്രിയോടെ തിരിച്ചെത്തും.

 

 

Latest News