Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെക്കൻ തീരത്ത് കനത്ത കാറ്റിന് സാധ്യത; കടലിൽ  പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം- തെക്കൻ തീരത്തു തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ കനത്ത കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാമെന്നും അടുത്ത 36 മണിക്കൂർ ഈ മേഖലയിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശ്രീലങ്ക - തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ന്യൂനമർദം ഇന്ന് ശക്തിയാർജിച്ച് പടിഞ്ഞാറേക്കു നീങ്ങുമെന്ന് അറിയിപ്പിൽ പറയുന്നു. 
സംസ്ഥാനത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. കടലിൽ കാണാതായ നൂറോളം പേരുടെ വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.  
 

Latest News