2024 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വീണ്ടും ട്രംപ്

ഫ്‌ളോറിഡ- 2024 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വീണ്ടും സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്. സി.പി.എ.സി സമ്മേളനത്തില്‍ ആരാധകരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു  മുന്‍ യുഎസ് പ്രസിഡന്റ്. പ്രസിഡന്റ് ജോ ബൈഡനെ നിശിതമായി ആക്ഷേപിച്ച ട്രംപ്  
റഷ്യന്‍ പീരങ്കികളും ക്രൂസ് മിസൈലുകളും ഉപയോഗിച്ച് നഗരങ്ങള്‍ തകര്‍ത്ത ഉക്രെയ്‌നിലെ പുടിന്റെ നടപടികളെ ട്രംപ് പ്രകീര്‍ത്തിച്ച്‌കൊണ്ട് കഴിഞ്ഞാഴ്ച ട്രംപ് വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം യുദ്ധത്തെ എതിര്‍ത്തു.
'ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണം ഭയാനകമാണ്. ഉക്രെയ്‌നിലെ ജനങ്ങള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവം അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ,' ട്രംപ് പറഞ്ഞു.

ജോ ബൈഡന്റെ ദുര്‍ബ്ബലാവസ്ഥ മുതലെടുത്ത് ഉക്രെയ്നെ ആക്രമിക്കാന്‍ പുടിന്‍ ശ്രമിച്ചുവെന്ന് ട്രംപ് പറഞ്ഞു.
2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ഉക്രെയ്ന്‍ പ്രതിസന്ധിയെ ബന്ധിപ്പിച്ച ട്രംപ്, ബൈഡന്റെ വിജയത്തിന് കാരണം തട്ടിപ്പാണെന്ന് വീണ്ടും പറഞ്ഞു.

 

Latest News