ന്യൂദല്‍ഹി- ബി.ജെ.പി ദേശീയധ്യക്ഷന്‍ ജെ.പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. @JPNadda എന്ന ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ശേഷം റഷ്യന്‍ ആക്രമണം നേരിടുന്ന ഉക്രെയ്‌ന് വേണ്ടി സഹായമഭ്യര്‍ഥിച്ചു കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു.
ഉക്രെയ്ന്‍ ജനതക്കൊപ്പം നില്‍ക്കണം. സംഭാവനകളായി ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കുന്നതാണെന്നായിരുന്നു ട്വീറ്റ്.
ഇതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും റഷ്യക്കാണ് സഹായം ആവശ്യമുള്ളത്, അവര്‍ക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു ട്വീറ്റും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്തു.