Sorry, you need to enable JavaScript to visit this website.

ഉക്രെയ്‌നില്‍ നിന്ന് ആദ്യ ഇന്ത്യന്‍ സംഘം മുംബൈയിലെത്തി

മുംബൈ- ഉക്രെയ്‌നില്‍നിന്നുള്ള ഇന്ത്യന്‍ സംഘത്തെയും വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം മുംബൈയിലെത്തി. 219 യാത്രക്കാരെയും വഹിച്ചു കൊണ്ട് എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 27 മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള സംഘമാണ് എത്തിയത്. ഇന്നുച്ചക്ക് 1.45ഓടെയാണ് ബുക്കാറെസ്റ്റില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ രണ്ട് വിമാനങ്ങളാണ് റൊമാനിയയില്‍ നിന്ന് പുറപ്പെടുന്നത്. മൂന്നാമത്തെ വിമാനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നും പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് നിലവില്‍ ഉക്രെയ്‌നില്‍ കുടുങ്ങിയിരിക്കുന്നത്. ഇതില്‍ 2300 ഓളം മലയാളികളും ഉണ്ടെന്നാണ് സൂചന. ഉക്രെയ്‌നിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങളായിരുന്നു റൊമാനിയയില്‍ എത്തിയത്. എത്രയും പെട്ടെന്ന് തന്നെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

 

Latest News