പയ്യന്നൂര്‍ - മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി. മാട്ടൂല്‍ സിദ്ദിഖ്പള്ളി സ്വദേശിയായ റാഷിദി(31) നെയാണ് രാമന്തളി പാലക്കോട് പയ്യന്നൂര്‍ എസ്.ഐ പി.വിജേഷ് അറസ്റ്റ് ചെയ്തത്.
സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന മെത്തലീന്‍ ഡയോക്‌സി മെത്താംഫീറ്റമിന്‍ എന്ന എം.ഡി.എം.എ വ്യാപകമായി വിപണനം ചെയ്യപ്പെടുന്നുണ്ട്. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നും 1.92 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതി എട്ടിക്കുളത്ത് ലഹരി മരുന്ന് വില്‍പ്പനക്കെത്തിയതായിരുന്നു.