ആംസ്റ്റർഡാം- റഷ്യൻ ആക്രമണത്തെ തടയുന്നതിന് ഉക്രൈന് 200 വ്യോമവേധ റോക്കറ്റുകൾ നൽകാൻ നെതർലാന്റ് സർക്കാർ തീരുമാനം. ഏറ്റവും അടുത്ത നിമിഷം തന്നെ റോക്കറ്റ് നൽകുമെന്നും ഡച്ച് സർക്കാർ പാർലമെന്റിൽ അറിയിച്ചു. നേരത്തെ റഡാറുകൾ, റൈഫിളുകൾ, മൈൻ ഡിറ്റക്ടിംഗ് റോബോട്ടുകൾ എന്നിവ ഉക്രൈന് നൽകിയിരുന്നു. ഇതിന് പുറമെയാണ് പുതുതായി റോക്കറ്റുകളും നൽകുന്നത്.