വാഷിംഗ്ടണ്‍- ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ,ഫെയ്‌സ് ബുക്കില്‍ പരസ്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് റഷ്യയുടെ ഔദ്യോഗിക മാധ്യമങ്ങളെ തടഞ്ഞു. ഫെയ്‌സ് ബുക്ക് സുരക്ഷാ പോളിസി മേധാവി നഥാനിയേല്‍ ഗ്ലെയിഷറാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് എവിടെ ആയാലും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം ചെയ്യുന്നതല്‍നിന്നും വരുമാനമുണ്ടാക്കുന്നതില്‍നിന്നും റഷന്‍ മാധ്യമങ്ങളെ തടയുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് ലേബല്‍ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുയാണെന്നും ഫെയ്‌സ് ബുക്ക് പ്ലാറ്റ്‌ഫോമില്‍ സുരക്ഷക്കായുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും നഥാനിയേല്‍ പറഞ്ഞു. യുദ്ധ സാഹചര്യം കണക്കിലെടുത്ത് യഥാസമയം പ്രതികരിക്കുന്നതിന് സ്‌പെഷ്യല്‍ ഓപറേഷന്‍സ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷ സംസാരിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.