ബിസ്ഫി-മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന വിവാദമായി. ബിഹാറിലെ ബിസ്ഫിയില്‍നിന്നുള്ള എം.എല്‍.എ ഹരിഭൂഷണാണ് ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയത്. പരാമര്‍ശം വിവാദമായതോടെ എം.എല്‍.എയോട് വിശദീകരണം ചോദിച്ചതായി ബി.ജെ.പി അവകാശപ്പെട്ടു. വിഭജന സമയത്ത് മുസ്ലിംകള്‍ക്ക് പ3ത്യേക രാജ്യം നല്‍കിയതാണെന്നും അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും എം.എല്‍.എ പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കുകയാണെറങ്കില്‍ രണ്ടാംതരം പൗരന്മാനായിരിക്കണമെന്നും ഹരിഭൂഷണ്‍ പറഞ്ഞു.