Sorry, you need to enable JavaScript to visit this website.

സെലന്‍സ്‌കിയെ ജീവനോടെയല്ലാതെയായാലും പിടിക്കാന്‍ പുടിന്റെ നിര്‍ദേശം

മോസ്‌കോ- ജീവനോടെയോ അല്ലാതെയോ ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ പിടിക്കുകയെന്ന നിര്‍ദ്ദേശം റഷ്യന്‍സേന്ക്ക് പുടിന്‍ നല്‍കിയതായി വിവരം. സെലന്‍സ്‌കിയോട് ഒരു വിട്ടവീഴ്ചക്കും പുടിന്‍ ഒരുക്കമല്ല.

സെലന്‍സ്‌കിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും നീക്കി തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന പാവസര്‍ക്കാരിനെ ഉക്രെയിനില്‍ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് പുടിന്റെ പ്രധാനലക്ഷ്യം.

റഷ്യയുടെ അട്ടിമറി സംഘങ്ങള്‍ തന്നെ സെലന്‍സ്‌കിയെ നോട്ടമിട്ട് കീവിലെത്തിയിട്ടുണ്ടെന്ന് സെലന്‍സ്‌കി തന്നെ പറയുന്നു. സെലന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അമേരിക്കയുടെ താളത്തിനു തുള്ളുന്ന പാവസര്‍ക്കാരാണ്. ഇതിനെതിരെ പലവട്ടം നല്‍കിയ മുന്നറിയിപ്പുകള്‍ സെലന്‍സ്‌കി അവഗണിച്ചത് പുടിനെ രോഷാകുലനാക്കിയിരുന്നു.
ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന റഷ്യ കേട്ടതായിപ്പോലും ഭാവിക്കാത്തത് ഇതുകൊണ്ടാണ്. തന്റെ ചോരയ്ക്കാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലന്‍സ്‌കി വിലപിച്ചതും മറ്റൊന്നും കൊണ്ടല്ല.

 

Latest News