അബുദാബി- റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി ഹെയ്സ് പുറത്തിറക്കിയ പുതിയ പഠനമനുസരിച്ച് ഈ വര്‍ഷം തങ്ങളുടെ ശമ്പളം വര്‍ദ്ധിക്കുമെന്ന് യു.എ.ഇ പൗരന്മാരില് പകുതിയും പ്രതീക്ഷിക്കുന്നു.
എമിറാത്തികളില് 48 ശതമാനം പേരും തങ്ങളുടെ ശമ്പളം 2021 ലെ പോലെ തന്നെ തുടരുമെന്നും രണ്ട് ശതമാനം പേര് കുറയുമെന്നും പ്രതീക്ഷിക്കുന്നു.
'ഞങ്ങളുടെ വാര്‍ഷിക ശമ്പള സര്‍വേ നടത്തിയതിന് ശേഷം ഇതാദ്യമായാണ് എമിറാത്തി കമ്മ്യൂണിറ്റിയില്‍ അവരുടെ ശമ്പളം വര്‍ഷാവര്‍ഷം അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നത് ഞങ്ങള്‍ കാണുന്നത്-ഹെയ്സ് എമിറേറ്റൈസേഷന്‍ ഡിവിഷന് ബിസിനസ് മാനേജര്‍ ഗ്രേസ് എല്‍ഡ്രിഡ്ജ് പറഞ്ഞു.
വിപണിയിലെ ആത്മവിശ്വാസം മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പൊതുവെ യു.എ.ഇയിലെ മഹാമാരി ഭീഷണി അതിജീവിച്ചുകഴിഞ്ഞു. തല്‍ഫലമായി, കഴിഞ്ഞ രണ്ട് വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ശമ്പള വര്‍ദ്ധനവ് ഈ വര്‍ഷം നല്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- എല്‍ഡ്രിഡ്ജ് പറഞ്ഞു.