Sorry, you need to enable JavaScript to visit this website.

വീഡിയോ: എവിടെയും ഒളിച്ചിട്ടില്ല, റഷ്യക്കെതിരെ പൊരുതുന്നു-ഉക്രൈൻ പ്രസിഡന്റ്

കീവ്- സൈന്യവും ഭരണാധികാരികളും എവിടെയും ഒളിച്ചിട്ടില്ലെന്നും റഷ്യക്കെതിരെ പൊരുതുകയാണെന്നും ഉക്രൈൻ പ്രസിഡന്റ് വ്‌ളോദമിർ സെലൻസ്‌കി. വീഡിയോ സന്ദേശത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. റഷ്യൻ മുന്നേറ്റത്തെ തന്റെ സൈന്യം പ്രതിരോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉക്രൈനെ അക്രമിക്കാനുള്ള റഷ്യയുടെ തീരുമാനം ഗുരുതരമായ നയതന്ത്ര പിഴവാണെന്ന് നാറ്റോ. ഉക്രൈൻ പ്രശ്‌നം സംബന്ധിച്ച് വിളിച്ചുചേർത്ത വെർച്വൽ യോഗത്തിലാണ് നാറ്റോ ഇക്കാര്യം വ്യക്തമാക്കിയത്. കിഴക്കൻ യൂറോപിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനും നാറ്റോ തീരുമാനിച്ചു. 
റഷ്യൻ സർക്കാർ തുറന്നുവിടുന്ന നുണപ്രവാഹത്തിൽ ആരും വഞ്ചിതരാകരുതെന്നും മുപ്പത് രാഷ്ട്ര തലവൻമാർ ഒപ്പുവെച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കിഴക്കൻ യൂറോപ്പിൽ റഷ്യയെ പ്രതിരോധിക്കാൻ കൂടതൽ സൈനിക വിന്യാസം നടത്താനും തീരുമാനിച്ചു. 

Latest News