ഉക്രെയ്‌നില്‍ സ്ഥിതിഗതികള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇതാ:
- -സ്വന്തം സര്‍ക്കാരില്‍നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ഉക്രേനിയന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍
- -കീവിനു സമീപമുള്ള തന്ത്രപ്രധാനമായ ഹോസ്റ്റോമല്‍ എയര്‍ഫീല്‍ഡിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉക്രെയ്‌നിന്റെ പ്രത്യേക യൂണിറ്റുകളില്‍ നിന്നുള്ള 200 സൈനികര്‍ കൊല്ലപ്പെട്ടുവെന്നും റഷ്യക്ക് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഇത് അവകാശപ്പെടുന്നു.
- -റഷ്യന്‍ സൈനികര്‍ പിടിച്ചെടുക്കുന്നത് തടയാന്‍ ഉക്രേനിയന്‍ സൈനിക വാഹനങ്ങള്‍ കീവിലേക്ക് പ്രവേശിച്ചു
- - രാജ്യത്തെ പ്രതിരോധിക്കാന്‍ 18,000 തോക്കുകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം.
- -ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 450 റഷ്യന്‍ സൈനികരും 57 സാധാരണക്കാരുള്‍പ്പെടെ 194 ഉക്രേനിയക്കാരും കൊല്ലപ്പെട്ടതായി യു.കെയുടെ സായുധ സേന മന്ത്രി എം.പിമാരോട് പറഞ്ഞു. ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.
- -ആക്രമണത്തിന് ശേഷം ആയിരത്തിലധികം റഷ്യക്കാര്‍ മരിച്ചുവെന്ന് ഉക്രെയ്ന്‍ പറയുന്നു. ഇതും സ്ഥിരീകരിക്കാനായിട്ടില്ല.
- -മിന്‍സ്‌കില്‍ ഉക്രൈനുമായി ചര്‍ച്ചയ്ക്ക് റഷ്യ തയാറാണെന്ന് ക്രെംലിന്‍ അറിയിച്ചു. ചര്‍ച്ചയുടെ വ്യവസ്ഥ ഉക്രെയ്ന്‍ ഒരു 'നിഷ്പക്ഷ നിലപാട്' പ്രഖ്യാപിക്കണമെന്നതാണ്. സൈന്യം ആയുധം താഴെ വെക്കണം. എന്നാല്‍ ഈ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്ക് ഉക്രെയ്ന്‍ എന്നാല്‍ ഇത് ഉക്രെയ്ന്‍ സമ്മതിക്കുമെന്നതിന് തെളിവുകളൊന്നുമില്ല.
- - റഷ്യന്‍ എയര്‍ലൈനുകള്‍ കടക്കാതിരിക്കാന്‍ പോളണ്ട് തങ്ങളുടെ വ്യോമാതിര്‍ത്തി അടയ്ക്കാന്‍ തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
- -ഏകദേശം 100,000 ആളുകള്‍ ഇതിനകം പലായനം ചെയ്തിട്ടുണ്ടെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി കണക്കാക്കുന്നു, എന്നാല്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ അഞ്ച് ദശലക്ഷത്തോളം പേര്‍ വിദേശത്തേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുമെന്നാണ് കരുതുന്നത.