Sorry, you need to enable JavaScript to visit this website.

ശുഹൈബ് വധക്കേസിലെ പ്രതികളെ സി.പി.എം പുറത്താക്കി

തിരുവനന്തപുരം- കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സി.പി.എം പാർട്ടിയിൽനിന്ന് പുറത്താക്കി. കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാർട്ടി അംഗങ്ങളായ നാലു പേരെ പുറത്താക്കിയത്. ആകാശ് രാജ്, ടി.കെ അസ്‌കർ, കെ. അഖിൽ, സി.എസ് ദീപ് ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് പാർട്ടിയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിന്റെതാണ് തീരുമാനം.

ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിന് തൊട്ടുപിറകെയാണ് പ്രതികളെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് എന്നത് ശ്രദ്ധേയമാണ്. കേസിലെ പ്രതികളുടെ പേരിൽ യു.എ.പി.എ ചുമത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണം സി.ബി.ഐക്ക് വിട്ടുള്ള ഹൈക്കോടതി ഉത്തരവിൽ സർക്കാറനെതിരെ രൂക്ഷമായ പരാമർശങ്ങളുണ്ടായിരുന്നു.
 

Latest News