കീവ്- റഷ്യ ഉക്രൈനില്‍ ആക്രമണം തുടങ്ങിയ ആദ്യ ദിവസം നടന്ന ഒരു വിവാഹം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 21 കാരി യര്യാന അരീവയാണ് വ്യോമക്രമണങ്ങള്‍ക്കും സൈറണുകള്‍ക്കുമിടയില്‍ വിവാഹതിയായത്. കീവ് സിറ്റി കൗണ്‍സിലില്‍ ഡെപ്യൂട്ടി ആയ യര്യാനയും സിയാറ്റോസ്ലാവ് ഫുര്‍സിനും തമ്മില്‍ മെയ് ആറിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
യുദ്ധം ആരംഭിച്ച സ്ഥിതിക്ക് ഞങ്ങള്‍ മരിച്ചേക്കാം. അതിനുമുമ്പ് എന്തുവന്നാലും ഒന്നിക്കണമെന്ന് തീരുമാനിച്ചു-യര്യാന പറഞ്ഞു.