വിജയ്‌നഗര്‍- കര്‍ണാടകയില്‍ വീട് കേന്ദ്രീകരിച്ച് വേശ്യാലയം നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മൈസൂരു വിജയ്‌നഗര്‍ പോലീസും ക്രൈംബ്രാഞ്ചും ചേര്‍ന്ന് റെയ്ഡ് നടത്തിയാണ് അറസ്റ്റ്.
വീട്ടിലുണ്ടായിരുന്ന രണ്ട് യുവതികളെ രക്ഷപ്പെടുത്തിയതായും വേശ്യാലയം നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. 31,500 രൂപയും മൊബൈല്‍ ഫോണും മോട്ടോര്‍ ബൈക്കും പോലീസ് പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തതായും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.