വാഷിംഗ്ടൺ- ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തുന്നതിനിടെ നാറ്റോ രാജ്യങ്ങളുടെ യോഗം വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യോഗം വിളിച്ച കാര്യം വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉക്രൈനിൽ വൻ തോതിലാണ് റഷ്യ ആക്രമണം നടത്തുന്നത്. നിരവധി വിമാനതാവളങ്ങൾ പിടിച്ചെടുക്കുകയും തകർക്കുകയും ചെയ്തു. തലസ്ഥാനമായ കീവിലടക്കം റഷ്യൻ സൈന്യം ബോംബിട്ടു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ ഉക്രൈനിൽ ആക്രമണം നടത്തരുതെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഗൗനിക്കാതെയാണ് റഷ്യ ആക്രമണം തുടരുന്നത്.