ന്യൂദല്‍ഹി- ത്രിപുരയില്‍ ബിപ്ലവ് കുമാര്‍ ദേവ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും രാഷ്ട്രീയ ഗുരുവുമായ എല്‍.കെ. അദ്വനിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപമാനിച്ചുവെന്ന് ആരോപണം.
'രാഷ്ട്രീയ ഗുരുവിനു ശിഷ്യന്റെ ദക്ഷിണ' എന്ന പേരില്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വേദിയിലേക്കു കയറിവന്ന പ്രധാനമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വനിയെ കണ്ടില്ലെന്നു നടിച്ച് മോഡി നടന്നു പോകുന്നതാണ് ദൃശ്യം.
മോഡി എത്തിയതോടെ വേദിയിലുളളവരെല്ലാം എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചു. ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത മോഡി അദ്വാനിയെ പരിഗണിക്കാതെ കടന്നുപോയി. അദ്വനിക്കു സമീപമുണ്ടായിരുന്ന ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനോടു മോഡി സംസാരിക്കുന്നതും കൊണാം.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയിലാണ് അദ്വാനി അപമാനിക്കപ്പെട്ടത്.
Modi gadi vantininda vishame. pic.twitter.com/GEfd33rfXr
— Nagarjunagoud7 (@Nagarjunagoud72) March 10, 2018