പാരീസ്- ഉക്രൈനിലേക്ക് റഷ്യ നടത്തുന്ന ആക്രമണത്തെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അപലപിച്ചു. സൈനിക നടപടി റഷ്യ ഉടൻ അവസാനിപ്പിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. റഷ്യൻ നീക്കത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഉക്രൈനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി മാക്രോൺ രണ്ടു തവണ റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിനുമായി ചർച്ച നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.